ജിഷ്ണുവിന്റെ കേസില്‍ ചില അപാകതകള്‍ സംഭവിച്ചിട്ടുണ്ടെന്ന്; എംഎ ബേബി

By BINDU PP.27 Feb, 2017

imran-azhar

 

 

'
വടകര: പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജിലെ ജിഷ്ണു പ്രണോയിടെ മരണത്തെ സംബന്ധിച്ച് പ്രതികൾക്കെതിരെ നടപടി എടുക്കാത്തതിനാൽ പ്രതിഷേധവുമായി എം എ ബേബി രംഗത്ത്. ജിഷ്ണുവിന്റെ കേസില്‍ ചില അപാകതകള്‍ സംഭവിച്ചിട്ടുണ്ടെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. അപാകതകള്‍ സര്‍ക്കാര്‍ ഉടന്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ തന്നെ ധരിപ്പിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിഷ്ണുവിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 

 

 

OTHER SECTIONS