ജിഷ്ണു പ്രണോയിയുടെ മരണം :പി കൃഷ്ണദാസിന്റെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

By BINDU PP.27 Mar, 2017

imran-azhar

 

 


ദില്ലി : ജിഷ്ണു പ്രണോയ് കേസിലെ പ്രതി പി കൃഷ്ണദാസിന്റെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹർജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും.കൃഷ്ണദാസിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയില്ലെങ്കില്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ മാസം രണ്ടിനാണ് ജിഷ്ണുകേസില്‍ കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസ് അവസാനിക്കുന്നത് വരെ കോളെജില്‍ പ്രവേശിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശത്തിലാണ് കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണത്തെ സ്വാധീനിക്കരുതെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.

OTHER SECTIONS