പൊലീസ് കാക്കിയുടെ വിലകാണിക്കണമെന്നും ,പി കൃഷ്ണദാസിന്റെ പണം കണ്ട് പൊലീസ് വാലാട്ടരുതെന്ന് ; ജിഷ്ണു പ്രണോയിയുടെ 'അമ്മ

By BINDU PP.14 Mar, 2017

imran-azhar

 

 

 


കോഴിക്കോട് :നെഹ്‌റു എഞ്ചിനീയറിംഗ് കോളേജിലെ ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്ന് കേസ് എങ്ങുമെത്തിയില്ല എന്ന പരാതിയുമായി ജിഷ്ണുവിന്റെ 'അമ്മ രംഗത്ത്.പൊലീസ് കാക്കിയുടെ വിലകാണിക്കണമെന്നും പി കൃഷ്ണദാസിന്റെ പണം കണ്ട് പൊലീസ് വാലാട്ടരുതെന്നും ജിഷ്ണു പ്രണോയിയുടെ 'അമ്മ പറഞ്ഞു.നെഹ്റു കോളേജിന്റെ ഇടിമുറിയില്‍ കണ്ട രക്തക്കറ ജിഷ്ണുവിന്റെ രക്തഗ്രൂപ്പില്‍ പെട്ടത് തന്നെയാണെന്നുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് ജിഷ്ണുവിന്റെ അമ്മ മഹിജയുടെ പ്രതികരണം.തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് രക്തക്കറ ഒ പോസിറ്റീവ് ബ്ലഡ് ഗ്രൂപ്പില്‍ പെടുന്നതാണെന്ന് സ്ഥിരീകരിച്ചത്.ഇതോടയൊണ് രക്തക്കറ ജിഷ്ണുവിന്റെതാണെന്ന സംശയം കൂടുതല്‍ ബലപ്പെട്ടത്. ഇത് ഉറപ്പിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് ആവശ്യമാണ്. ജിഷ്ണു പ്രണോയിയുടെ ബ്ലഡ് ഗ്രൂപ്പും ഒ പോസിറ്റീവായിരുന്നു. പാമ്പാടി നെഹ്റു കോളെജിലെ പിആര്‍ഒ ആയ സഞ്ജിത്ത് വിശ്വനാഥന്റെ മുറിയില്‍ നിന്നുമാണ് രക്തക്കറ കണ്ടെത്തിയിരുന്നത്.

 

 

OTHER SECTIONS