ജിഷ്ണു പ്രണോയ് കേസ്; കേസ് ഏറ്റെടുക്കാനാകില്ലെന്ന സിബിഐ നിലപാട് സുപ്രീംകോടതി ഇന്ന് പരിശോധിക്കും

By Anju N P.15 Nov, 2017

imran-azhar

 


ദില്ലി: ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാകില്ലെന്ന സിബിഐ നിലപാട് സുപ്രീംകോടതി ഇന്ന് പരിശോധിക്കും. കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ കഴിഞ്ഞ തവണ അറിയിച്ചിരുന്നു. സിബിഐ നിലപാട് രേഖാമൂലം സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്ന് ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചാല്‍ ഇടപെടുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ കൃഷ്ണദാസ് ഉള്‍പ്പടെയുള്ളവര്‍ക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി തീരുമാനം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതോടൊപ്പം ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് നല്‍കിയ അപേക്ഷയും കോടതി പരിശോധിക്കും.

 

OTHER SECTIONS