ജിഷ്ണു പ്രണോയിയുടെ മരണം ; സഞ്ജിത് കെ വിശ്വനാഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

By BINDU PP.22 Feb, 2017

imran-azhar

 

 

 

തൃശൂര്‍ : ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ രണ്ടാം പ്രതിയും പാമ്പാടി നെഹ്‌റു കോളേജ് പിആര്‍ഒയുമായ സഞ്ജിത് കെ വിശ്വനാഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

 


പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് കോളജ് വൈസ് പ്രിന്‍സിപ്പലിന്റെയും പി ആര്‍ ഒയുടെയും മുറിയില്‍നിന്ന് കണ്ടെത്തിയ രക്തക്കറ കണ്ടെത്തിയും, സി.സി ടി.വി ദൃശ്യങ്ങള്‍ നശിപ്പിച്ചത് കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ച കാര്യവും അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.

 


കേസിലെ ഒന്നാം പ്രതിയും നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാനുമായ കൃഷ്ണദാസിന് രണ്ട് ദിവത്തേക്ക് കൂടി ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു.

 

 

 

OTHER SECTIONS