ജിഷ്ണു പ്രണോയിയുടെ ഓർമയ്ക്കായി കോമോസ് ടെക് ഫെസ്റ്റ് സംഘടിപ്പിച്ചു സഹപാഠികൾ

By BINDU PP.27 Feb, 2017

imran-azhar 

 


തൃശൂർ: പാമ്പാടി എഞ്ചിനീയറിംഗ് കോളേജിലെ മരണമടഞ്ഞ ജിഷ്ണു പ്രണോയിയുടെ ഓർമയ്ക്കായി സഹപാഠികൾ ഒത്തുചേർന്ന് ടെക് ഫെസ്റ്റ് ഒരുക്കി. ജിഷ്ണുവുവിന്റെ സ്വപനങ്ങൾക്ക് നിറം പകർന്നാണ് പരിപാടികൾ ഒരുക്കിയത്. പഠനശേഷം ജിഷ്ണു ഒരു കമ്പനി തുടങ്ങാൻ ആഗ്രഹിച്ചിരുന്നു. കോമോസ് എന്ന പേരാണ് ആ കമ്പനിയ്ക്ക് ഇടാൻ തീരുമാനിച്ചിരുന്നത്. അതുകൊണ്ടുതന്നെ ജിഷ്ണുവിന്റെ ഓർമയ്ക്കായി നടത്തിയ ടെക് ഫെസ്റ്റിന് കോമോസ് എന്ന പേരാണ് സഹപാഠികൾ നൽകിയത്.അധ്യാപകരുടെ അസാന്നിധ്യം കൊണ്ടും വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു കൊമോസ് ടു .കെ സെവന്റീന്‍ ടെക് ഫെസ്റ്റ്.

 

ജിഷ്ണുവിന്റെ അച്ഛനും അമ്മാവനും ചേര്‍ന്ന് ടെക് ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.കോളെജ് മാനേജ്‌മെന്റിന്റെയോ അധ്യാപകരുടേയോ പിന്തുണയില്ലാതെയാണ് വിദ്യാര്‍ത്ഥികള്‍ ടെക് ഫെസ്റ്റ് സംഘടിപ്പിച്ചത്. ജിഷ്ണുവിന്റെ ഓര്‍മ്മകള്‍ നിറഞ്ഞു നിന്ന ടെക് ഫെസ്റ്റില്‍ ശബ്ദ സാന്നിധ്യമായി ജിഷ്ണുവെത്തിയത് സദസിനെ കണ്ണീരിലാഴ്ത്തി.

loading...