ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം : മൂന്നും നാലും പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

By BINDU PP.17 Mar, 2017

imran-azhar

 

 

 


തൃശൂര്‍: ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തില്‍ മൂന്നും നാലും പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍കെ ശക്തിവേല്‍, അസിസ്റ്റന്റ് പ്രൊഫസര്‍ സിപി പ്രവീണ്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തൃശൂര്‍ ജില്ല പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയില്‍ ഇരു വിഭാഗത്തിന്റെയും അന്തിമ വാദം പൂര്‍ത്തിയായി.ജിഷ്ണു പ്രണോയിയെ ര്‍ദ്ദിച്ചുവെന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള കുറ്റം.കോളേജിലെ ചില അധ്യാപകര്‍ ഗൂണ്ടകളെ പോലെയാണ് പെരുമാറുന്നതെന്ന മൊഴികളുണ്ടെന്നും പ്രതികള്‍ ജിഷ്ണുവിനെ മാനസികമായും ശാരിരികമായും തകര്‍ത്തുവെന്നുമാണ് പ്രോസിക്യൂഷന്‍ വാദം, പ്രോസിക്യൂഷന് വേണ്ടി അഡ്വക്കറ്റ് കെ ഡി ബാബുവാണ് ഹാജരാകുന്നത്.

 

OTHER SECTIONS