അമ്മയെ മര്‍ദ്ദിക്കാന്‍ കാട്ടുന്ന താല്‍പ്പര്യം പോലീസ് പ്രതികളെ പിടികൂടാന്‍ കാട്ടാത്തത് എന്തുകൊണ്ടാണെന്ന് ; ജിഷ്ണുവിന്റെ സഹോദരി

By Greeshma G Nair.06 Apr, 2017

imran-azhar

 

 

 

വടകര: തൃശൂര്‍ പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് യുടെ മരണവുമായി ബന്ധപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ജിഷ്ണുവിന്റെ സഹോദരിയും വീട്ടില്‍ നിരാഹാര സമരത്തില്‍.

 

അമ്മയെ മര്‍ദ്ദിക്കാന്‍ കാട്ടുന്ന താല്‍പ്പര്യം പോലീസ് പ്രതികളെ പിടികൂടാന്‍ കാട്ടാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച അവിഷ്ണ നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനോടുള്ള അതേ വിരോധമാണ് തനിക്ക് പോലീസുകാരോടുള്ളതെന്നും പറഞ്ഞു.

 

മാതാപിതാക്കള്‍ തിരികെ എത്തും വരെ താൻ നിരാഹാരത്തിലാണെന്ന് സഹോദരി അവിഷ്ണ വ്യക്തമാക്കി. ജിഷ്ണു മരിച്ച് 90 ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കാലതാമസം ഉണ്ടാകുന്നതിന് എതിരെ ജിഷ്ണുവിന്റെ മാതാപിതാക്കള്‍ ഇന്നലെ പോലീസ് ആസ്ഥാനത്ത് നടത്താനിരുന്ന സമരം പോലീസ് അടിച്ചമര്‍ത്തിയിരുന്നു. മാതാപിതാക്കളെ മര്‍ദ്ദിക്കുകയും ജിഷ്ണുവിന്റെ അമ്മയെ റോഡിലിട്ട് വലിച്ചിഴക്കുകയും ചെയ്തിരുന്നു .

 

ഇതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് സംസ്ഥാനത്തുടനീളമായി ഹര്‍ത്താല്‍ ആചരിക്കുകയാണ്.

OTHER SECTIONS