ജിഷ്ണു: സഞ്ജിത് വിശ്വനാഥന്‍ അറസ്റ്റില്‍

By praveen prasannan.05 Apr, 2017

imran-azhar

തൃശൂര്‍: പാന്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രാണോയ് ആത്മഹത്യ ചെയ്ത കേസില്‍ എ പ്രതി സഞ്ജിത് വിശ്വനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു. നോട്ടീസ് നല്‍കി വിളിച്ച് വരുത്തിയാണ് അറസ്റ്റ് ചെയ്തത്.

ഇരിങ്ങാലക്കുട ഡി വൈ എസ് പി ഓഫീസിലാണ് സഞ്ജിത് വിശ്വനാഥനെ ചോദ്യം ചെയ്യുന്നത്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ സഞ്ജിത്തിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയയ്ക്കുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ ദിവസം കേസിലെ ഒന്നാം പ്രതിയും നെഹ്റു ഗ്രൂപ്പ് ചെയര്‍മാനുമായ പി കൃഷ്ണദാസിനെ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ പിന്നീട് വിട്ടയച്ചു.


ജിഷ്ണുവിന്‍റെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും സമരം നടത്താന്‍ പൊലീസ് ആസ്ഥാനത്തിന് മുന്നിലെത്തിയെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് നീക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച ഹര്‍ത്താലിന് യുഡി എഫും ബി ജെ പിയും ആഹ്വാനം ചെയ്തു.

OTHER SECTIONS