ഹൈക്കോടതി ജഡ്ജിക്കെതിരെ ജിഷ്ണുവിന്‍റെ അമ്മ ചീഫ് ജസ്റ്റിസിന് പരാതി നല്‍കി

By praveen prasannan.21 Mar, 2017

imran-azhar

വടകര: നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജിക്കെതിരെ ജിഷ്ണു പ്രാണോയിയുടെ അമ്മ ചീഫ് ജസ്റ്റിസിന് പരാതി നല്‍കി. വാദം കേള്‍ക്കുന്ന ഹൈക്കോടതി ജഡ്ജിക്ക് നെഹ്റു ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന അരോപണം പരിശോധിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സാമൂഹ്യമാധ്യമങ്ങളില്‍ കൃഷ്ണദാസും ജഡ്ജിയും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രങ്ങളും ഉള്‍പ്പെടുത്തിയാണ് പരാതി. ജഡ്ജിയും കൃഷ്ണദാസുമൊത്തുള്ള ആറ് ഫോട്ടോകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് ലഭിച്ചത്.

ഈ ഫോട്ടോകള്‍ കണ്ടപ്പോള്‍ നീതി ലഭിക്കില്ലെന്ന ബോധം ഉണ്ടായി. നീതി ന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നയാളാണ് താനെന്നും ജിഷ്ണുവിന്‍റെ അമ്മ പറയുന്നു.

കൃഷ്ണദാസുമായി ജഡ്ജിക്കുള്ള ബന്ധം സുതാര്യമാണെന്ന് ബോധ്യപ്പെടുത്തണം എന്നും പരാതിയ്ലുണ്ട്. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതില്‍ പൊലീസിനെ ജഡ്ജി രൂക്ഷമായി നേരത്തേ വിമര്‍ശിച്ചിരുന്നു.

OTHER SECTIONS