ജിഷ്ണുവിന്‍റെ അമ്മ നിരാഹാരം തുടങ്ങി

By praveen prasannan.06 Apr, 2017

imran-azhar

തിരുവനന്തപുരം: പാന്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രാണോയിയുടെ അമ്മ മഹിജ അനിശ്ചിതകാല നിരാഹാരം തുടങ്ങി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് നിരാഹാര സമരം.

ജിഷ്ണു പ്രാണോയിയുടെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കുക, ഡി ജി പി ഓഫീസിന് മുന്നില്‍ സമരം നടത്താനെത്തിയ തനിക്കും ബന്ധുക്കള്‍ക്കുമെതിരെ അതിക്രമം കാട്ടിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ജിഷ്ണുവിന്‍റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ പൊലീസ് നടപടി കാര്യക്ഷമമല്ലെന്ന് ജിഷ്ണുവിന്‍റെ കുടുംബത്തിന് പരാതിയുണ്ട്. നേരത്തേ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ഇവര്‍ പരാതിപ്പെട്ടപ്പോള്‍ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ഇതിന് ശേഷവും പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്നാണ് ആക്ഷേപം. ഇതിനിടെ പ്രധാന പ്രതികള്‍ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യവും നേടിയിരുന്നു.

 

 

OTHER SECTIONS