ജിഷ്ണുവിന്‍റെ മരണം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

By praveen prasannan.11 Jan, 2017

imran-azhar

തിരുവനന്തപുരം: പാന്പാടി നെഹ്റു കോളേജിലെ ഒന്നാം വര്‍ഷ കന്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്‍റെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെ മാറ്റി. ക്രൈംബ്രാഞ്ച് ഡി വൈ സ് പി ബിജു കെ സ്റ്റീഫനെയാണ് മാറ്റിയത്.

ഇരിങ്ങാലക്കുട എ എസ് പി കിരണ്‍ നാരായണനാണ് പകരം അന്വേഷണ ചുമതല. അഴിമതി, അനധികൃത സ്വത്ത് സന്പാദന കേസില്‍ ബിജു കെ സ്റ്റീഫനെ കഴിഞ്ഞ മാസം സസ്പന്‍ഡ് ചെയ്തിരുന്നു.

ഡിസംബര്‍ 21നാണ് ഇയാളെ സസ്പന്‍ഡ് ചെയ്തതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് വന്നത്. എന്നാല്‍ ഉത്തരവിറങ്ങിയില്ല. ഇതിലും ദുരൂഹതയുണ്ട്.

അബദ്ധം പിണഞ്ഞത് മനസിലാക്കിയാണ് അന്വേഷണോദ്യോഗസ്ഥനെ സര്‍ക്കാര്‍ മാറ്റിയത്.

 

 

OTHER SECTIONS