നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കടിപ്പുറം അന്തരിച്ചു

By Sooraj Surendran .01 08 2020

imran-azhar

 

 

മലപ്പുറം: പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കടിപ്പുറം അന്തരിച്ചു. ശനിയാഴ്ച പുലർച്ചയോടെ മലപ്പുറം ചങ്ങരംകുളത്ത് വീട്ടിലായിരുന്നു അന്ത്യം. കരൾ രോഗബാധയുമായി ബന്ധപ്പെട്ട് ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. 'കൈതോല പായ വിരിച്ച്' എന്ന ഗാനത്തിലൂടെയാണ് ജിതേഷ് കക്കടിപ്പുറം ആസ്വാദക മനസുകളിൽ ഇടംനേടിയത്. നീണ്ട 26 വർഷത്തിന് ശേഷമാണ് പാട്ടിൻെറ രചയിതാവിനെ പുറംലോകമറിഞ്ഞത്. അദ്ദേഹം എഴുതിയ പാലോം പാലോം എന്ന ഗാനവും ജനശ്രദ്ധ നേടിയിരുന്നു. മൃതദേഹം ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വിസ്റ്റ് നടപടികൾക്ക് ശേഷം കോവിഡ് ടെസ്റ്റിന് അയക്കും.

 

OTHER SECTIONS