കെ.ജെ. ബേബിക്ക് മാനവികതാ പുരസ്‌കാരം

By online desk .29 01 2020

imran-azhar

 


തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ആര്‍ട് ആന്‍ഡ് കള്‍ചറല്‍ സ്റ്റഡീസിന്റെ മാനവികതാ പുരസ്‌കാരം കെ.ജെ. ബേബിക്ക് (25,000 രൂപ) നാടക-സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമാണ് കെ. ജെ ബേബി്.ഫെബ്രുവരി 7 നു വൈകീട്ട് 6.30 നു തിരുവനന്തപുരം ഭാരത് ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും.

കേരളീയ സമൂഹത്തിലും സാംസ്‌കാരിക വിദ്യാഭ്യാസ രാഷ്ട്രീയ മേഖലകളിലും ജനാധിപത്യ മതേതര നിലപാടു പുലര്‍ത്തിയ കലാകാരനും എഴുത്തുകാരനുമാണ് ബേബിയെന്നു ജൂറി അംഗങ്ങളായ സച്ചിദാനന്ദന്‍, സാറാ ജോസഫ്, എം.എ. ബേബി, പ്രദീപ് പനങ്ങാട് എന്നിവര്‍ പറഞ്ഞു.

OTHER SECTIONS