പാർലമെന്റിന് മുന്നിലേക്ക് ജെഎൻയു വിദ്യാർത്ഥികളുടെ ലോങ്ങ് മാർച്ച് ഇന്ന്

By Chithra.18 11 2019

imran-azhar

 

ന്യൂ ഡൽഹി : ഫീസ് വർധന അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് ജെഎൻയു വിദ്യാർഥികൾ പാർലമെന്റിന് മുന്നിലേക്ക് ഇന്ന് ലോങ്ങ് മാർച്ച് നടത്തും. പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നാണ് ആരംഭിക്കുന്നത്. 10 മണിക്ക് ക്യാമ്പസ്സിൽ നിന്ന് പ്രകടനമായിട്ടാണ് വിദ്യാർഥികൾ മാർച്ച് ആരംഭിക്കുന്നത്.

 

ഇപ്പോൾ ഭാഗികമായി റദ്ദാക്കിയ ഫീസ് വർധന പൂർണമായി റദ്ദാക്കണം എന്ന ആവശ്യമാണ് വിദ്യാർത്ഥികൾ മുന്നോട്ട് വെയ്ക്കുന്ന പ്രധാന ആവശ്യം. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നാണ് വിദ്യാർത്ഥികൾ സംയുക്ത കൂട്ടായ്മയായ ജെഎൻയു സ്റ്റുഡന്റസ് യൂണിയന്റെ തീരുമാനം.

 

വിദ്യാർത്ഥികളുടെ പ്രതിഷേധ പ്രകടനങ്ങളെത്തുടർന്ന് ജെഎൻയു അധികൃതർ വർധിപ്പിച്ച ഹോസ്റ്റൽ ഫീസ് ഭാഗികമായി റദ്ദാക്കിയിരുന്നു. വിവിധ ഇനങ്ങളിലായി സർവീസ് ചാർജും ഈടാക്കാൻ അധികൃതർ തീരുമാനിച്ചിരുന്നു. ഈ തീരുമാനം റദ്ദാക്കിയിരുന്നില്ല.

OTHER SECTIONS