By സൂരജ് സുരേന്ദ്രൻ .20 01 2021
വാഷിംഗ്ടൺ: അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡന് അധികാരമേറ്റു. ഇന്ത്യന്‍ സമയം ബുധനാഴ്ച രാത്രി 10.30-നാണ് യു.എസ്. പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിന്റെ പടിഞ്ഞാറേ നടയില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്.
അതേസമയം സത്യപ്രതിജ്ഞ ചടങ്ങിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്തില്ല. അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡന്. 78 വയസ്സാണ് ബൈഡന്റെ പ്രായം.
ജോര്‍ജ് ബുഷ്, നാന്‍സി പെലോസി, മൈക്ക് പെന്‍സ് അടക്കമുള്ളവരും ക്യാപിറ്റോളിലെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.
ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ച വിവാദ തീരുമാനങ്ങൾക്ക് പൂട്ട് വീഴുമെന്ന സൂചനയാണ് വൈറ്റ് ഹൗസിൽ നിന്ന് ലഭ്യമാകുന്നത്.
കുടിയേറ്റ നയത്തിലടക്കം സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചനകൾ. എന്താകും ആ പ്രധാന തീരുമാനങ്ങൾ എന്ന ആശങ്കയിലാണ് രാജ്യങ്ങൾ.
വൈസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിതയാണ് തമിഴ്നാട്ടിൽ കുടുംബവേരുകളുള്ള കമല ഹാരിസ്.
ഇന്ത്യൻ വംശജരിൽ നിന്ന് ഒരാൾ യുഎസ് വൈസ് പ്രസിഡന്റാകുന്നതും ആദ്യം.