അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനെ പുറത്താക്കി ട്രംപ്

By mathew.11 09 2019

imran-azhar

 

വാാഷിംഗ്ടണ്‍: അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനെ പുറത്താക്കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബോള്‍ട്ടന്റെ പല ഉപദേശങ്ങളും അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും അതിനാലാണ് അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ടതെന്നും ട്രംപ് പറഞ്ഞു.

ബോള്‍ട്ടന്റെ സേവനം ഇനി വൈറ്റ്ഹൗസിന് ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നതായും ചൊവ്വാഴ്ച രാവിലെ തന്നെ ബോള്‍ട്ടന്‍ രാജി നല്‍കിയതായും ട്രംപ് അറിയിച്ചു.

ജോണ്‍ ബോള്‍ട്ടന്റെ പകരക്കാരനെ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നും ട്രംപ് അറിയിച്ചു.

 

OTHER SECTIONS