ആ കുട്ടിയുടെ കണ്ണീര്‍ ചിത്രത്തിന് ഫോട്ടോ ജേര്‍ണലിസം പുരസ്‌കാരം

By uthara.13 04 2019

imran-azhar

ആംസ്റ്റര്‍ഡാം: അതിക്രമിച്ച് യു.എസ് അതിര്‍ത്തി കടക്കുന്നതിനിടെ പിടിക്കപ്പെട്ട തന്റെ മാതാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത് കണ്ട് ഭയന്നു വിറച്ച് കരഞ്ഞ പിഞ്ചു കുഞ്ഞിന്റെ ചിത്രം പലരുടെയും മനസ്‌സിനെ ദുഃഖത്തിലാഴ്ത്തി . ജോണ്‍ മൂര്‍ എടുത്ത ഈ ചിത്രം ലോക പ്രസ് ഫോട്ടോ പുരസ്‌കാരത്തിന് അര്‍ഹമായി. ലോകത്താകമാനമുള്ള 4738 ഫോട്ടോഗ്രാഫര്‍മാരുടെ 78,801 ചിത്രങ്ങളില്‍ നിന്നാണ് പുരസ്‌കാരാര്‍ഹമായ ചിത്രം തിരഞ്ഞെടുത്തത്.

സാന്ദ്ര സാഞ്ചസ് എന്ന യുവതിയും മകള്‍ യനേലയും യു.എസിലേക്ക് അനധികൃതമായി കടക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം ജൂണ്‍ 12ന് യു.എസ്‌മെക്‌സിക്കോ അതിര്‍ത്തിയില്‍ പിടിക്കപ്പെടുകയായിരുന്നു. അമ്മയെ യു.എസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത് കണ്ട കുഞ്ഞു യനേല സുരക്ഷാ ഉദ്യോഗസ്ഥരുടെ മുഖത്ത് നോക്കി പേടിച്ച് കരയാന്‍ തുടങ്ങി. ഈ ചിത്രമാണ് മൂര്‍ തന്റെ കാമറയില്‍ പകര്‍ത്തിയത്. ലോകവ്യാപകമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു ഇത്.

OTHER SECTIONS