കൂടത്തായി കേസ്; റോയിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ചിരുന്നത് ജോൺസൺ

By Chithra.20 10 2019

imran-azhar

 

കോഴിക്കോട് : കൂടത്തായി കൊലപാതകക്കേസിൽ മരിച്ച റോയി തോമസിന്റെ മൊബൈൽ നമ്പർ ഉപയോഗിച്ചിരുന്നത് ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസണാണെന്ന് അന്വേഷണസംഘം കണ്ടെത്തി.

 

റോയിയുടെ മരണശേഷം ഈ നമ്പർ ജോൺസൺ സ്വന്തം പേരിലേക്ക് മാറ്റിയതായും അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചു. കൊലപാതകക്കേസിൽ പ്രതിയായ ജോളി രണ്ടാം ഭർത്താവ് ഷാജുവിനെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് നേരത്തെ തന്നെ ജോളി അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു.

 

ഷാജുവിനെയും കൊലപ്പെടുത്തിയതിന് ശേഷം ജോൺസണെ വിവാഹം ചെയ്യാനായിരുന്നു ജോളിയുടെ പദ്ധതി. ഇതിനായി ജോൺസന്റെ ഭാര്യയെയും കൊലപ്പെടുത്താൻ ജോളി ശ്രമിച്ചിരുന്നു. ജോളിയുടെ ഫോൺ വിളികൾ പരിശോധിച്ചപ്പോഴാണ് ജോൺസണുമായുള്ള നിരന്തരമായ സംസാരം കണ്ടുപിടിച്ചത്.

OTHER SECTIONS