പൗരത്വ പ്രക്ഷോഭം എല്‍ഡിഎഫ്-യുഡിഫ് എന്ന രാഷ്ട്രീയ വ്യത്യാസമില്ലാതെ ആര്‍എസ്എസിന് എതിരെ നിലപാടുള്ള എല്ലാവരും ഒന്നിക്കണം - എകെ ആന്റണി

By online desk .27 01 2020

imran-azhar

 


തിരുവനന്തപുര: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത പ്രക്ഷോഭം വേണമെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി. എല്‍ഡിഎഫ്-യുഡിഫ് എന്ന രാഷ്ട്രീയ വ്യത്യാസമില്ലാതെ ആര്‍എസ്എസിന് എതിരെ നിലപാടുള്ള എല്ലാവരും ഒന്നിക്കണമെന്നും എകെ ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു.

 

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളില്‍ മുഖം തിരിഞ്ഞ് നില്‍ക്കുന്നവര്‍ അവരുടെ നിസ്സംഗതയ്ക്ക് നാളെ ദുഖിക്കേണ്ടിവരും. ഒന്നിന് പിറകെ ഒന്നായി നാളെ മറ്റ് നിയമങ്ങള്‍ വരും. ഇന്ന് ഞാന്‍ നാളെ എന്നതായിരിക്കും അവസ്ഥയെന്നും എകെ ആന്റണി പറഞ്ഞു. കെപിസിസിയുടെ സാംസ്‌കാരിക സംഘടനയായ സാഹിതി സംഘടിപ്പിച്ച സംസ്ഥാന കാവല്‍ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എകെ ആന്റണി.

 

ഇത് കേരളത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും രാജ്യത്തെ മുഴുവന്‍ ബാധിക്കുന്ന പ്രശ്നമാണെന്നും ഇന്ത്യന്‍ ഭരണഘടന പൊളിച്ച് എഴുതാനുള്ള നീക്കമാണ് നടക്കുന്നതെന്നും എകെ ആന്റണിയുടെ പ്രതികരിച്ചു.

 

 

OTHER SECTIONS