കൂടത്തായി കൊലപാതക പരമ്പര പ്രതി ജോ​ളി ജ​യി​ലി​ൽ ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു

By online desk .27 02 2020

imran-azhar

 

കോഴിക്കോട്:കൂടത്തായ് കൊലപാതക കേസിലെ പ്രതി ജോളി ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചു. വ്യാഴാഴ്ച പുലർച്ചെ കോഴിക്കോട് ജില്ലാ ജയിലിൽ വച്ച്കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ജോളിയെജില്ലാ ആശുപത്രിയിൽ നിന്ന് പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയാതായി പോലീസ് അറിയിച്ചു.

 

വനിതാ കുറ്റവാളികൾക്കായുള്ള സെല്ലിലാണ് ജോളിയെ താമസിപ്പിച്ചത്. കൂടത്തായി കൊലപാതക കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട അവസരത്തിലും ജോളി ആത്മഹത്യ പ്രവണത കാണിച്ചിരുന്നു.

 

ഞരമ്പ് മുറിക്കാന്‍ ഉപയോഗിച്ച മൂര്‍ച്ചയുള്ള വസ്തു ജോളിക്ക് എങ്ങനെ ലഭിച്ചു എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

OTHER SECTIONS