ആളൂർ വക്കാലത്ത് ഏറ്റെടുത്തത് ജോളി അറിയാതെയാണെന്ന പരാതിയുമായി അഭിഭാഷകർ

By Chithra.19 10 2019

imran-azhar

 

താമരശ്ശേരി : കൂടത്തായിലെ കൂട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതിയായ ജോളിയുടെ വക്കാലത്ത് ആളൂർ ഏറ്റെടുത്തത് ജോളി അറിയാതെയാണെന്ന പരാതിയുമായി ഒരു കൂട്ടം അഭിഭാഷകർ . റോയി വധക്കേസ് താമരശ്ശേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഇന്ന് പരിഗണിക്കുമ്പോഴായിരുന്നു നാടകീയ രംഗങ്ങൾ.

 

പ്രതിയുടെ അറിവോടെയല്ല ആളൂർ കേസിന്റെ വക്കാലത്ത് ഏറ്റെടുത്തത് എന്നായിരുന്നു അഭിഭാഷയാകരുടെ പരാതി. താമരശ്ശേരി ബാർ അസോസിയേഷൻ പ്രസിഡന്റ് എടി രാജുവാണ് ഇക്കാര്യം കോടതിയിൽ ഉന്നയിച്ചത്. ഇക്കാര്യത്തിൽ കോടതി ഇടപെടണമെന്നും ജോളിയെ ഉപയോഗിച്ച് സ്വയം പ്രശസ്തനാകാനാണ് ആളൂർ ശ്രമിക്കുന്നതെന്നും ഇദ്ദേഹം കോടതിയിൽ പറഞ്ഞു.

 

സ്വന്തമായി വക്കീലിനെ നിയമിക്കാൻ പ്രാപ്തിയില്ലാത്ത പ്രതികൾക്ക് നിയമ സഹായം ലഭിക്കാറുണ്ട്. അത്തരത്തിൽ കേസിൽ നിയമസഹായം ഉറപ്പാക്കാനായി ആളെ നിയമിക്കാനുള്ള അധികാരം കോടതിക്കുണ്ട്. വിദ്യാഭ്യാസമുള്ള ജോളിക്ക് തന്നെ പ്രതിനിധീകരിക്കേണ്ട അഭിഭാഷകനെ തെരഞ്ഞെടുക്കാൻ പ്രാപ്തിയുണ്ടെന്നും അഭിഭാഷകർ വാദിച്ചു.

 

കേസിൽ ജോലിയുൾപ്പെടയുള്ള പ്രതികൾക്ക് ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ ഇതേക്കുറിച്ച് ഒന്നും ചോദിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ജഡ്ജിയുടെ നിലപാട്.

OTHER SECTIONS