ജോളി തന്നെ ഉപദ്രവിച്ചിരുന്നതായി മകന്റെ മൊഴി

By Chithra.20 10 2019

imran-azhar

 

കോഴിക്കോട് : കൂടത്തായി കൂട്ടകൊലപാതകക്കേസിലെ പ്രധാനപ്രതിയായ ജോളിക്കെതിരെ ഷാജുവിന്റെയും സിലിയുടെയും മകന്റെ മൊഴി. രണ്ടാനമ്മയായ ജോളി തന്നെ കഠിനമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് കുട്ടി അന്വേഷണസംഘത്തിന് മൊഴി നൽകി.

 

ജോളി എല്ലായ്പ്പോഴും തന്റെ കാര്യത്തിൽ തരംതിരിവ് കാണിക്കാറുണ്ടെന്നും പത്താം ക്ലാസുകാരനായ കുട്ടി അന്വേഷണ സംഘത്തിനോട് പറഞ്ഞു. ഇന്നലെയാണ് കുട്ടി സംഘത്തിന് ജോളിയെപ്പറ്റി നിർണായകമായ മൊഴി നൽകിയത്. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ സിലിയുടെ മരണത്തിന് ശേഷമാണ് ജോളി വിവാഹം കഴിക്കുന്നത്.

 

റോയി വധക്കേസിൽ പോലീസ് കസ്റ്റഡിയിലുള്ള ജോളിയെ സിലി വധക്കേസിലും ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം നാളെ കോടതിയെ സമീപിക്കും.

OTHER SECTIONS