കേരള കോണ്‍ഗ്രസ് പിളര്‍ന്നു; ജോസ് കെ മാണി പുതിയ ചെയര്‍മാന്‍

By mathew.16 06 2019

imran-azhar


കോട്ടയം: ജോസ് കെ മാണിയെ പുതിയ ചെയര്‍മാനായി  തിരഞ്ഞെടുത്ത് കേരള കോണ്‍ഗ്രസ് (എം). കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമിതി യോഗത്തിലായിരുന്നു തീരുമാനം. കോട്ടയം സിഎസ്‌ഐ റിട്രീറ്റ് സെന്ററില്‍ നടന്ന യോഗത്തില്‍ ഐക്യകണ്‌ഠ്യേനയായിരുന്നു തീരുമാനം. കെ.എം മാണി അന്തരിച്ചതോടെയാണ് പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം ഒഴിവു വന്നത്.

437 അംഗ സംസ്ഥാന സമിതിയില്‍ 325 പേരും പങ്കെടുത്തെന്ന് ജോസ് പക്ഷം അറിയിച്ചു. യോഗത്തില്‍ പങ്കെടുത്ത എല്ലാവരും തീരുമാനത്തെ അംഗീകരിച്ചു. പാര്‍ട്ടി സെക്രട്ടറി കെ.എ ആന്റണിയായിരുന്നു ഇന്നത്തെ യോഗം വിളിച്ചുചേര്‍ത്തത്. ഇന്ന് ചേരുന്നതു ബദല്‍ കമ്മിറ്റിയല്ലെന്ന് ജോസ് കെ.മാണി നേരത്തേ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ഭരണഘടന പ്രകാരം വ്യവസ്ഥാപിത മാര്‍ഗത്തിലൂടെയാണ് യോഗം വിളിച്ചത്. ഇത് ഫാന്‍സ് അസോസിയേഷന്‍ യോഗമാണെന്ന പി.ജെ. ജോസഫിന്റെ പ്രസ്താവന മറുപടി അര്‍ഹിക്കുന്നില്ലെന്നും ജോസ് കെ.മാണി പറഞ്ഞു. കമ്മിറ്റി യോഗത്തെപ്പറ്റി പി.ജെ. ജോസഫ് ഉള്‍പ്പെടെ എല്ലാവരെയും അറിയിച്ചിരുന്നു. ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന സമിതി വിളിക്കണമെന്ന ആവശ്യം പി.ജെ ജോസഫ് അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു ഇന്നത്തെ യോഗം.

OTHER SECTIONS