കഞ്ചാവ് സംഘത്തിന്റെ ആക്രമണം; മാധ്യമപ്രവർത്തകന് കുത്തേറ്റു

By online desk.15 12 2019

imran-azhar

 

കായംകുളം : കൃഷ്ണപുരത്ത്  കഞ്ചാവ് സംഘം വീട് കയറി നടത്തിയ അക്രമണത്തിൽ പത്രപ്രവർത്തകന് കുത്തേറ്റു. ഡക്കാൻ ക്രോണിക്കൾ ആലപ്പുഴ ലേഖകൻ കൃഷ്ണപുരം കാപ്പിൽമേക്ക് മണിമന്ദിരത്തിൽ സുധീഷിനാണ് (35) കുത്തേറ്റത്. ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ സഹോദരൻ സുനീഷിനെ (38) കായംകുളം ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാതാപിതാക്കളായ താമരാക്ഷൻ, മണി എന്നിവരുടെയും കുട്ടികളുടെയും മുന്നിലിട്ടായിരുന്നു അക്രമണം. ഞായറാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. സമീപവാസിയായ ചന്ദ്രൻ, മക്കളായ അക്ഷയ്, അഭിതാബ് എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ മയക്കുമരുന്നു കച്ചവടത്തിനെതിരെ പ്രതികരിച്ചതാണ് കാരണമെന്നുമാണ് വിവരം.

 

അക്രമത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി അപലപിച്ചു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യൂണിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

OTHER SECTIONS