ശ്രീജിത്തിന് പിന്തുണ നല്‍കാനെത്തി ഒടുവില്‍ ഉത്തരം മുട്ടി രമേശ് ചെന്നിത്തല: വീഡിയോ കാണാം

By Anju N P.14 Jan, 2018

imran-azhar

 


അനുജന് വേണ്ടി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെ കാണാനെത്തിയ മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഉത്തരം മുട്ടിച്ച് ശ്രീജിത്തിന്റെ സുഹൃത്ത്.

 

അനുജന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിനായി കഴിഞ്ഞ 764 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുകയാണ് ശ്രീജിത്ത്. ഈ അടുത്ത ദിവസമാണ് ശ്രീജിത്തിന്റെ സമരത്തെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ഒരു പാര്‍ട്ടിയുടെയും സംഘടനയുടെയും പിന്തുണയില്ലാതെ് നിരവധി പേരാണ് ദിവസവും ഇവിടെ എത്തുന്നത്.

 

അതിനിടെയാണ് നിരാഹരസമരം കിടക്കുന്ന നെയ്യാറ്റിങ്കര സ്വദേശി ശ്രീജിത്തിന് പിന്തുണയുമായെത്തിയ പ്രതിപക്ഷ നേതാവെത്തിയത്. കേസില്‍ ഹൈക്കോടതിയെ സമീപിക്കുകയാണെങ്കില്‍ ആവശ്യമായ നിയമസഹായം ലഭ്യമാക്കാമെന്ന വാഗ്ദാനം നല്‍കി തിരിച്ചുപോകാനൊരുങ്ങവെയാണ് മുന്‍ ആഭ്യന്തരമന്ത്രിക്ക് ഒരു യുവാവ് രൂക്ഷമായ വിമര്‍ശവുമായി രംഗത്തെത്തിയത്.

 

''സര്‍ക്കാര്‍ അയച്ചാലും കേസ് സിബിഐ എടുക്കണമെന്നില്ല. പക്ഷേ സര്‍ക്കാര്‍ അയ്ക്കുന്നില്ലല്ലോ. നമുക്ക് കോടതിയില്‍ പോകാം. വക്കീലിനെ ഏര്‍പ്പാട് ചെയ്യാം'' എന്നെല്ലാം വാഗ്ദാനം ചെയ്ത് രമേശ് ചെന്നിത്തല പോകാനൊരുങ്ങുമ്പോഴാണ് ഒരു യുവാവ് ഇടയിലേക്ക് കയറി വന്നത്.''സാറേ ഒരു സംശയം ചോദിച്ചോട്ടെ'' എന്ന് പറഞ്ഞ് തുടങ്ങിയ യുവാവ് പ്രതിപക്ഷ നേതാവിനെ പിന്നീട് ഉത്തരം മുട്ടിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുകയായിരുന്നു.

 

 

 

''അന്ന് ആഭ്യന്തരമന്ത്രിയായ താങ്കളെ കാണാന്‍ വന്നപ്പോള്‍ റോഡിലിങ്ങനെ കിടന്നാല്‍ പൊടിയടിക്കും, രാത്രി കൊതു കടിക്കും'' എന്നല്ലേ താങ്കള്‍ പറഞ്ഞത് എന്നായിരുന്നു ചെന്നിത്തലയോട് യുവാവിന്റെ ചോദ്യം. യുവാവിനോട് രമേശ് ചെന്നിത്തല ചൂടാകുന്നതും ദൃശ്യങ്ങളിലുണ്ട്. ''ചോദിക്കാന്‍ അവകാശമുണ്ട്, ഞാന്‍ പൊതുജനമാണ്, അവന്റെ സുഹൃത്താണ്'' എന്ന് പറഞ്ഞ് യുവാവ് തര്‍ക്കിക്കുന്നുമുണ്ട്.'

 

OTHER SECTIONS