രാ​ജ്യ​ത്തി​ന്‍റെ 47-ാമ​ത് ചീ​ഫ് ജ​സ്റ്റീ​സാ​യി എ​സ്.​എ. ബോ​ബ്ഡെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

By Sooraj Surendran .17 11 2019

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യത്തിന്‍റെ 47-ാമത് ചീഫ് ജസ്റ്റീസായി എസ്.എ. ബോബ്ഡെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി വിരമിച്ച ഒഴിവിലേക്കാണ് മുതിർന്ന ജഡ്ജിയായ ശരദ് അരവിന്ദ് ബോബ്ഡെ അധികാരമേൽക്കുക. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. 2021 ഏപ്രിൽ 23 വരെയാണ് ജസ്റ്റീസ് ബോബ്ഡെയുടെ ഔദ്യോഗിക കാലാവധി. മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസായും, 2000ൽ ബോംബെ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയുമായും ബോബ്ഡെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ അഡ്വക്കേറ്റ് ജനറലായിരുന്ന അരവിന്ദ് ബോബ്ഡെയുടെ മകനാണ് എസ്.എ. ബോബ്ഡെ.

 

OTHER SECTIONS