കാ​ന​ഡ​യി​ൽ ഭ​ര​ണം നി​ല​നി​ർ​ത്തി പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ

By Sooraj Surendran.22 10 2019

imran-azhar

 

 

ഒട്ടാവോ: 338 അംഗ സഭയിൽ 157 സീറ്റ് നേടി കാനഡയിൽ ഭരണം നിലനിർത്തി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ട്രൂഡോയെ അധികാരത്തിൽ നിലനിർത്തുന്നതിൽ മുഖ്യപങ്ക് വഹിച്ചത് ഒന്‍റാരിയോ പ്രവിശ്യയാണ്. ഒന്‍റാരിയോ ലിബറൽ 79 സീറ്റ് നേടിയപ്പോൾ കൺസർവേറ്റീവിന് 36 സീറ്റുകൾ മാത്രമാണ് നേടാനായത്. ആൻഡ്രൂ ഷീയർ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും അന്തിമ വിജയം നേടുന്നതിൽ കൺസർവേറ്റീവ് പാർട്ടി പരാജയപ്പെടുകയായിരുന്നു. അതേസമയം ട്രൂഡോയുടെ ലിബറൽ പാർട്ടിക്ക് ഇത്തവണ 27 സിറ്റിംഗ് സീറ്റുകൾ നഷ്ടമായി. 2015ൽ നടന്ന തിരഞ്ഞെടുപ്പിൽ ലിബറല്‍ പാര്‍ട്ടി 184 സീറ്റുകള്‍ നേടിയാണ് അധികാരത്തിൽ വന്നത്. എസ്എന്‍സി ലാവലിന്‍ അഴിമതിക്കേസില്‍ ഇടപെട്ടെന്ന ആരോപണങ്ങളാണ് പാർട്ടിക്ക് കനത്ത തിരിച്ചടിയായത്.

 

OTHER SECTIONS