കുട്ടി ഡ്രൈവറെ ആർ ടി ഒ പിടിച്ചു; ശിക്ഷ ഇമ്പോസിഷനും ഒരു ദിവസത്തെ ഡ്രൈവിംഗ് പരിശീലന ക്ലാസും

By Chithra.25 08 2019

imran-azhar

 

കൊച്ചി : പ്രായപൂർത്തി ആകാത്ത വിദ്യാർത്ഥി ബൈക്ക് ഓടിച്ചതിന് ആർ ടി ഒ പിടികൂടി. കുട്ടി ഓടിച്ച ബൈക്കിൽ പിൻയാത്രക്കാരായി രണ്ട് കുട്ടികൾ കൂടിയുണ്ടായിരുന്നു.

 

കലൂരിലായിരുന്നു സംഭവം. വാഹന പരിശോധനയ്ക്കിടെയാണ് കുട്ടി ഡ്രൈവറെ പിടികൂടാനായത്. രേഖകൾ പരിശോധിച്ചപ്പോഴാണ് മൂന്ന് പേർക്കും ലൈസൻസ് ഇല്ലെന്ന് മനസിലായത്. മൂന്ന് പേർക്കും 18 വയസ്സിൽ താഴെയായിരുന്നു പ്രായം. കൈയോടെ വാഹനം ഓടിച്ച വിദ്യാർത്ഥിയെ ആർ ടി ഒ ഓഫീസിലേക്ക് ഉദ്യോഗസ്ഥർ കൊണ്ടുപോയി.

 

തെറ്റിനുള്ള ശിക്ഷയായി തെറ്റ് ആവർത്തിക്കില്ല എന്ന് കുട്ടിയെക്കൊണ്ട് ഇമ്പോസിഷനും എഴുതിച്ചു ഉദ്യോഗസ്ഥർ. കുട്ടിയുടെ അച്ഛനോട് ലൈസൻസുമായി മകനെയും കൂട്ടി എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസേർച്ചിൽ ഒരു ദിവസത്തെ പരിശീലനത്തിൽ പങ്കെടുക്കാനും ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.  

OTHER SECTIONS