ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം ; അടുത്തമാസം നേരിട്ട് ഹാജരാവണം ; വഫക്ക് ജാമ്യം

By online desk .18 09 2020

imran-azhar

തിരുവനന്തപുരം: മാധ്യമപ്രവർത്തകനായ കെ എം ബഷീറിനെ കാറിടിച്ചുകൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസ് കോടതിയിൽ ഹാജരായില്ല മൂന്ന് തവണ അദ്ദേഹത്തിന് നോട്ടീസ് നൽകിയിട്ടും ഹാജരാകാത്ത ശ്രീറാം അടുത്ത മാസം 12 നു കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) അന്ത്യശാസനം നല്‍കി. അതേസമയം കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് കോടതിയിൽ ഹാജരായി ജാമ്യം എടുത്തു. 

 

ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവർത്തകനായ ബഷീർ മരിച്ചത്. അപകട സമയത് ശ്രീറാം ഓടിച്ചിരുന്നത് വഫയുടെ പേരിലുള്ള വാഹനമാണ് . അപകടസമയത് വഫയും വാഹനത്തിലുണ്ടായിരുന്നു . തലസ്ഥാനത്തുണ്ടായിട്ടും വിവിധ കാരണങ്ങള്‍ പറഞ്ഞു ശ്രീറാം കോടതിയിൽ ഹാജരാകാതെ മാറിനില്‍ക്കുന്ന സാഹചര്യത്തിലാണ് അടുത്തമാസം 12ന് ഹാജരാകണമെന്നു കോടതി അന്ത്യശാസനം നല്‍കിയത്.

OTHER SECTIONS