ലോക്‌സഭാ അംഗങ്ങൾ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം: കെ. മുരളീധരനു ഇളവ് നൽകാൻ കോൺഗ്രസ് നേതൃത്വം

By Aswany Bhumi.01 03 2021

imran-azhar

 


ലോക്‌സഭാ അംഗങ്ങൾ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ നിന്ന് കെ. മുരളീധരൻ എംപിക്ക് ഇളവ് നൽകാൻ കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നു.

 

മുല്ലപ്പള്ളി രാമചന്ദ്രനെ മത്സരിപ്പിക്കാനും കെ. സുധാകരനെ കെപിസിസി അധ്യക്ഷനാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നിർദ്ദേശം. കെ. മുരളീധരന്റെ സാന്നിധ്യം പാർട്ടിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ ഗുണം ചെയ്യുമെന്ന് നേതൃത്വം വിലയിരുത്തിയിട്ടുണ്ട്.

 

ഈ സാഹചര്യത്തിലാണ് മുരളീധരനെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള ആലോചനകൾ നടക്കുന്നത്.

 

മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷ സ്ഥാനം കൂടി വഹിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന അഭിപ്രായമായിരുന്നു കെ.സി. വേണുഗോപാൽ അടക്കമുള്ള നേതാക്കൾ പ്രകടിപ്പിച്ചിരുന്നത്.

 

എന്നാൽ കെ. സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനും മുല്ലപ്പള്ളി രാമചന്ദ്രനെ മത്സരിപ്പിക്കാനുമാണ് നിലവിലെ തീരുമാനം.

 

 

OTHER SECTIONS