വനിതാ മതില്‍ പണിയാന്‍ ഏതുപണമാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് കെ.മുരളീധരന്‍

By അഞ്ജു നവനിപ്പാടത്ത്‌.09 12 2018

imran-azhar

കോഴിക്കോട്: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന വനിതാ മതിലിനെ വിമര്‍ശിച്ച് കെപിസിസി പ്രചാരണ വിഭാഗം അധ്യക്ഷന്‍ കെ.മുരളീധരന്‍. വനിതാ മതിലുപണിയാന്‍ സര്‍ക്കാര്‍ ഏതുപണമാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുള്ള പണമാണോ അതിനുപയോഗിക്കുന്നതെന്നും, മുരളീധരന്‍ ചോദിച്ചു.


ഇതില്‍ പങ്കുചേരാത്തവര്‍ വിഡ്ഢികളാണെന്ന് വനിതാ മതില്‍ പണിയാനായി വിളിച്ച യോഗത്തില്‍ ഒരുനേതാവ് പറഞ്ഞിരുന്നു. അദ്ദേഹം വീട്ടില്‍പോയി അതു സ്വന്തം മകനോടാണു പറയേണ്ടത്. കേന്ദ്രത്തിലും സംസ്ഥാനത്തും കേസുള്ളതിനാല്‍ മകന്‍ കേന്ദ്രത്തിനൊപ്പവും അച്ഛന്‍ സംസ്ഥാന സര്‍ക്കാരിനൊപ്പവുമാണ് നില്‍ക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

 

OTHER SECTIONS