വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പ്; പത്മജ മത്സരിക്കേണ്ടതില്ലെന്ന് കെ.മുരളീധരന്‍

By mathew.22 09 2019

imran-azhar

 

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി കെ.മുരളീധരന്‍ എം.പി. പാര്‍ട്ടിയാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതെന്നും പത്മജ വേണുഗോപാല്‍ മത്സരിക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വട്ടിയൂര്‍ക്കാവില്‍ തന്റെ കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥി വേണ്ടെന്നും പത്മജയെ നിര്‍ത്തിയാല്‍ കുടുംബവാഴ്ചയെന്ന് ആരോപണമുയരുമെന്നും അദ്ദേഹം പറഞ്ഞു.

 

വട്ടിയൂര്‍ക്കാവിലേക്ക് തനിക്ക് പ്രത്യേക നോമിനിയില്ല. പാര്‍ട്ടിയായിരിക്കും സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേദനയോടെയാണ് വട്ടിയൂര്‍ക്കാവ് വിട്ടതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. മണ്ഡലത്തില്‍ ഇത്തവണ ബിജെപി നേട്ടമുണ്ടാക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.

 

OTHER SECTIONS