പോളിങ് കുറഞ്ഞാലും വട്ടിയൂർക്കാവിൽ ജയം ഉറപ്പെന്ന് കെ. മുരളീധരൻ

By Chithra.21 10 2019

imran-azhar

 

തിരുവനന്തപുരം : പോളിങ് ശതമാനം കുറഞ്ഞാലും വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ജയം ഉറപ്പാണെന്ന് കെ. മുരളീധരൻ. കനത്ത മഴ കാരണം കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും മഴ വില്ലനായി എത്തിയതോടെ പോളിങ് ശതമാനത്തിൽ ആദ്യ മണിക്കൂറുകളിൽ വൻ കുറവാണ് രേഖപ്പെടുത്തിയത്.

 

തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് മണ്ഡലത്തിൽ സിപിഎമ്മിന്റെ സ്ഥാനാർത്ഥി വി.കെ. പ്രശാന്തും കോൺഗ്രസിന്റെ കെ. മോഹൻകുമാറും എൻഡിഎയുടെ എസ്. സുരേഷും തമ്മിൽ നടക്കുന്ന പോരാട്ടത്തിൽ മൂന്ന് മുന്നണികളും വലിയ പ്രതീക്ഷയിലാണ്. തെക്കൻ കേരളത്തിൽ രാവിലെ മുതൽ തകർത്ത് പെയ്യുന്ന മഴയ്ക്ക് ഇപ്പോൾ ശമനമുണ്ട്.

OTHER SECTIONS