By Sooraj Surendran .12 11 2019
തിരുവനന്തപുരം: കെ ശ്രീകുമാർ തിരുവനന്തപുരം മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി സ്ഥാനാർഥി എം.ആർ.ഗോപനെയും യുഡിഎഫ് സ്ഥാനാർഥി ഡി.അനിൽകുമാറിനെയും പിന്തള്ളി നൂറംഗ കോർപറേഷനിൽ 35നെതിരെ 42 വോട്ടുകൾക്കാണ് ഇടതുമുന്നണിയുടെ കെ ശ്രീകുമാർ വിജയിച്ചത്. മുൻ മേയർ വികെ പ്രശാന്ത് വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് പുതിയ മേയറെ തിരഞ്ഞെടുക്കാൻ കളമൊരുങ്ങിയത്.
ചാക്ക വാർഡ് കൗൺസിലറും കോർപറേഷൻ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനുമാണ് സിപിഐ എം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗമായ കെ ശ്രീകുമാർ. 100 അംഗങ്ങളുള്ള കോർപറേഷനിലെ കക്ഷിനില: എൽഡിഎഫ്–-43, ബിജെപി–-35, യുഡിഎഫ് –-21, സ്വതന്ത്രൻ–-ഒന്ന് എന്നിങ്ങനെയാണ്.മൂന്നു സ്ഥാനാര്‍ഥികള്‍ വന്നതിനാല്‍ രണ്ടു റൗണ്ടായി നടന്ന വോട്ടെടുപ്പിൽ രണ്ടാം റൗണ്ടിൽ ശ്രീകുമാറിന് 42 വോട്ടും എം ആർ ഗോപന് 34 വോട്ടും കിട്ടി. .തുടര്‍ന്ന് ശ്രീകുമാറിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.