കെ റെയിൽ പദ്ധതി നടപ്പാക്കാനുള്ള ഒരു ശ്രമവും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ല ; കെ സുരേന്ദ്രൻ

By online desk .26 10 2020

imran-azhar

 

മലപ്പുറം: കെ റെയിൽ പദ്ധതി നടപ്പാക്കാനുള്ള ഒരു ശ്രമവും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ല എന്ന് വ്യക്തമാക്കി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കെ റെയിൽ പദ്ധതിക്കെതിരായുള്ള സത്യഗ്രഹ സമരത്തിൽ അദ്ദേഹവും ഭാഗമായി . കൺസൾട്ടൻസിയെ ഏൽപ്പിച്ചു പണം വാങ്ങുന്ന നിരവധി പദ്ധതികളിൽ ഒന്നുമാത്രമാണ് കെ റെയിൽ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. വികസനപ്രവർത്തനങ്ങൾ സാധാരണ ജനങ്ങളെ ദ്രോഹിക്കുന്നതരത്തിലാവരുതെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. നാഷണൽ ഹൈവേയുടെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള അവകാശം സംസ്ഥാനത്തിനാണ്, ചെറിയ വിട്ടുവീഴ്ചകൾ ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറാവണം.

OTHER SECTIONS