വികസനത്തിന്റെ കാര്യത്തിൽ യോഗിയുടെ കാലുകഴുകിയ വെളളം കുടിക്കാനുളള യോഗ്യത മാത്രമേ പിണറായി വിജയനുളളൂ- കെ സുരേന്ദ്രന്‍

By sisira.26 02 2021

imran-azharഎടപ്പാൾ: സ്വന്തം പരാജയം മറച്ചുവെക്കാനാണ് യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആക്ഷേപിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

 

'വികസനങ്ങളുടെ കാര്യത്തിലും ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്ന കാര്യത്തിലും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ കാലുകഴുകിയ വെളളം കുടിക്കാനുളള യോഗ്യത മാത്രമേ പിണറായി വിജയനുളളൂ.

 

യോഗി ആദിത്യനാഥ് അധികാരത്തിലിരുന്ന് അഴിമതി നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ഓഫീസിൽ കളളക്കടത്തുകാർ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ഇപ്പോഴും സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുകയാണ്, ജയിലിൽ കിടക്കുകയല്ല.

 

യോഗി ആദിത്യനാഥിന്റെ ഓഫീസ് കേന്ദ്രീകരിച്ച് സ്വർണമോ ഡോളറോ കടത്തിയിട്ടില്ല. അദ്ദേഹത്തിനെതിരേ അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടില്ല. സ്വന്തം പരാജയം മറച്ചുവെക്കാനാണ് യുപി മുഖ്യമന്ത്രിയെ പിണറായി വിജയൻ ആക്ഷേപിക്കുന്നത്. യോഗിയെ അധിക്ഷേപിക്കുന്നതിന് മുമ്പ് സ്വന്തം വീഴ്ച മുഖ്യമന്ത്രി അംഗീകരിക്കണം.' സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

 

സർക്കാരിനെതിരേ അഴിമതി ആരോപണം വരുമ്പോൾ ബിജെപിയും കോൺഗ്രസും ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ് എന്നുപറയുന്നത് വിലകുറഞ്ഞ രാഷ്ട്രീയ നിലപാടാണെന്നും മുഖ്യമന്ത്രിയുടെ പദവിക്ക് ചേർന്ന മറുപടിയല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

 

വിജയയാത്രയുടെ ഭാഗമായി എടപ്പാളിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

OTHER SECTIONS