'സ്വപ്നയെ മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറയുന്നത് പച്ചക്കള്ളം, പിണറായിയുടെ ചെവിയില്‍ സ്വപ്ന സംസാരിക്കുന്ന പടം മാധ്യമങ്ങളില്‍ വന്നതാണ്'; കെ. സുരേന്ദ്രന്‍

By online desk .07 07 2020

imran-azhar

 

 

കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുകേസില്‍ പ്രതിയായ സ്വപ്‌ന സുരേഷിനെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സ്വപ്ന സുരേഷിന് സര്‍ക്കാര്‍ പ്രമുഖരുമായും ചില എംഎല്‍എമാരുമായും ബന്ധമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.


മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധം ഉണ്ടെന്ന് വ്യക്തമായതുകൊണ്ടാണ് ഇന്നലെ ബിജെപി ആരോപണമുന്നയിച്ചത്. മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസ് ബന്ധങ്ങള്‍ പുറത്തറിയുമോ എന്നതുകൊണ്ടാണോ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ മാറ്റാതിരുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാത്തതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ വ്യക്തിപരമായ താല്‍പര്യമാണ്, സുരേന്ദ്രന് വിമര്‍ശിച്ചു.


സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ മുഖ്യമന്ത്രിക്ക് അറിയില്ല എന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. 2017 മുതല്‍ മുഖ്യമന്ത്രിക്ക് സ്വപ്നയെ അറിയാമെന്നും 2017 സെപ്തംബര്‍ 27 ന് ഷാര്‍ജ ഷെയ്ക്കിന് സ്വീകരണം നല്‍കിയിരുന്നുവെന്നും ഇതിന്റെ ചുമതല സ്വപ്ന സുരേഷിനായിരുന്നുവെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനുമായുള്ള ബന്ധത്തിലൂടെയാണ് ലോക കേരള സഭയുടെ നിയന്ത്രണം സ്വപ്നയിലെത്തിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

പിണറായിയുടെ ചെവിയില്‍ സ്വപ്ന സംസാരിക്കുന്ന പടം മാധ്യമങ്ങളില്‍ മുന്‍പ് വന്നതാണ്. മന്ത്രിസഭയിലേയും സിപിഎമ്മിലേയും ഉന്നതരുമായും സ്വപ്‌ന സുരേഷിന് ബന്ധമുണ്ടെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

 

 

 

 

OTHER SECTIONS