വാളയാർ പീഡനക്കേസ്: അന്വേഷണം സിബിഐക്ക് വിടണമെന്ന് കെ സുരേന്ദ്രൻ

By Web Desk.26 10 2020

imran-azhar

 

 

വാളയാർ: വാളയാർ പീഡനക്കേസിൽ അന്വേഷണം സിബിഐക്ക് കൈമാറാൻ സർക്കാർ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വാളയാറിൽ സമരം ചെയ്യുന്ന, കൊല്ലപ്പെട്ട കുട്ടികളുടെ മാതാപിതാക്കൾക്ക് ഐക്യദാർഢ്യവുമായി അദ്ദേഹം സമരപ്പന്തലിലുണ്ട്. കഴിഞ്ഞ ഒരു വർഷമായി സർക്കാർ കുടുംബത്തിന് നീതി നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കാരാണ് കേസിലെ പ്രതികൾ. തെറ്റ് ചെയ്ത മുഴുവൻ പേരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ 25 മുതൽ 31വരെ 'വിധിദിനം മുതൽ ചതിദിനം വരെ' എന്ന പേരിൽ അട്ടപ്പള്ളത്തെ വീടിനു മുന്നിൽ മാതാപിതാക്കൾ സത്യഗ്രഹം നടത്തും. ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ സോജന്‍ തന്നെയാണ് കേസ് അട്ടിമറിച്ചതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണമല്ലാതെ മറ്റ് പോംവഴികൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

 

OTHER SECTIONS