മകരവിളക്കിന് അനുമതി തേടി കെ സുരേന്ദ്രൻ കോടതിയിലേക്ക്

By Sooraj Surendran .11 01 2019

imran-azhar

 

 

കൊച്ചി: മകരവിളക്കിന് ശബരിമലയിൽ പോകാൻ അനുവദിക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. ചിത്തിര ആട്ടവിശേഷ സമയത്ത് ചോറൂണിന് സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായിരുന്നു സുരേന്ദ്രൻ. അതേസമയം സുരേന്ദ്രന്റെ ആവശ്യത്തിന് കോടതി നൽകിയ മറുപടി രസകരമായിരുന്നു. നിലവിൽ ശബരിമലയിൽ സ്ഥിതിഗതികൾ ശാന്തമാണ്, ഇത് ഇല്ലാതാക്കുമോയെന്ന് കോടതി ചോദിച്ചു. അതേസമയം കെ സുരേന്ദ്രന്റെ ആവശ്യം സംസ്ഥാന സർക്കാർ അഭിഭാഷകൻ എതിർത്തു. ശബരിമലയിൽ അക്രമം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്നും അഭിഭാഷകൻ വാദിച്ചു.

OTHER SECTIONS