മനുഷ്യ മഹാശൃംഖല: നേതാവിനെ സസ്പെന്‍റ് ചെയ്ത മുസ്ലീം ലീഗിന്‍റെ നടപടിക്കെതിരെ കെടി ജലീൽ

By online desk.28 01 2020

imran-azharകൊച്ചി: മനുഷ്യ മഹാശൃംഖലയിൽ പങ്കെടുത്ത നേതാവിനെ സസ്പെന്‍റ് ചെയ്ത മുസ്ലീം ലീഗിന്‍റെ നടപടിക്കെതിരെ വിമര്‍ശനവുമായി മന്ത്രി കെടി ജലീൽ . നടപടിയെടുക്കാനാണെങ്കിൽ ആയിരങ്ങൾക്കെതിരെ ലീഗിന് നടപടിയെടുക്കേണ്ടിവരുമെന്ന് മന്ത്രി കെടി ജലീൽ കൊച്ചിയിൽ പറഞ്ഞു.

 

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരത്തിൽ യുഡിഎഫിൽ ഐക്യമില്ല. മുസ്ലീം ലീഗിന് പ്രക്ഷോഭങ്ങളിൽ ഇടത് മുന്നണിക്ക് ഒപ്പം നിൽക്കേണ്ടിവരും. ഇക്കാര്യത്തിൽ സമസ്തയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും കെടി ജലീൽ പറഞ്ഞു. മുസ്ലീം ലീഗിന്‍റെ പോക്കറ്റ് സംഘടനയല്ലെന്ന് സമസ്ത തെളിയിച്ചു.

 

OTHER SECTIONS