കാബൂൾ സ്ഫോടനം: നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

By BINDU PP .22 Jul, 2018

imran-azhar

 

 


കാബൂൾ:  കാബൂൾ വിമാനത്താവളത്തിൽ ചാവേർ ബോംബ് സ്ഫോടനം. വൈസ് പ്രസിഡന്‍റ് റാഷിദ് ദോസ്തം വിമാനത്താവളത്തിൽ എത്തിയ പിന്നാലെയാണ് സ്ഫോടനം നടന്നത്. ഒരു വർഷത്തിനു ശേഷമാണ് അഫ്ഗാനിലേക്ക് റാഷിദ് ദോസ്തം തിരിച്ചെത്തുന്നത്. ഞായറാഴ്ച വിമാനത്താവളത്തിന്‍റെ പ്രധാന കവാടത്തിലാണ് സ്ഫോടനം ഉണ്ടായത്. വിമാനത്താവള കവാടത്തിനു മുന്നിലുണ്ടായിരുന്ന റാഷിദ് ദോസ്തോമിന്‍റെ അനുയായികൾക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. ദോസ്തോമിന്‍റെ വാഹനവ്യൂഹം കടന്നുപോയതിനു പിന്നാലെയായിരുന്നു സ്ഫോടനം. കുട്ടികൾക്കും സുരക്ഷാ സൈനികർക്കും പരിക്കേറ്റു.

OTHER SECTIONS