യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; മന്ത്രി കടകംപള്ളി സുരേന്ദ്രൻ രാജി വയ്ക്കണം എന്ന ആവശ്യം ശക്‌തം

By uthara.11 10 2018

imran-azhar


തിരുവനന്തപുരം:  ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ രാജിവെക്കണം എന്ന ആവശ്യം ഉയർത്തികൊണ്ട് യുവ മോർച്ച മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം . ബാരിക്കേഡുകൾ ഉപയോഗിച്ച് പോലീസ് പ്രവർത്തകരെതടഞ്ഞു . ജലപീരങ്കിയും കണ്ണീർവാതക  പ്രയോഗത്തിലൂടെ  യുവ മോർച്ച പ്രവർത്തകരെ പിരിച്ചുവിടുകയും ചെയ്തു .പ്രതിഷേധത്തിനിടെ നിരവധി യുവ മോർച്ച പ്രവർത്തകർക്ക് പരിക്കേൽക്കുകയും അവരെ പോലീസിന്റെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു .ശബരിമല ദർശനത്തിനായി എത്തുന്ന സ്ത്രീകൾക്ക് എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കും എന്നും കോടതിവിധി നടപ്പാക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു .ഇതിനെതിരെ ഉള്ള പ്രതിഷേധ പ്രകടനങ്ങളും ശക്തമായിരുന്നു .

OTHER SECTIONS