നടന്‍ കലാഭവന്‍ ജയേഷ് അന്തരിച്ചു

By praveenprasannan.11 05 2020

imran-azhar

കൊടകര: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ ജയേഷ് (38) നിര്യാതനായി. ഞായറാഴ്ച സന്ധ്യക്ക് 7 മണിയോടെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.


അര്‍ബുദബാധയെത്തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. ക്രേസി ഗോപാലന്‍. സു സു സുധി വാത്മീകം,കല്‍ക്കി , പ്രേതം 2, ജല്ലിക്കെട്ട്, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.


ലോക്ക്ഡൗണ്‍ മൂലം ജയേഷിനുളള മരുന്നുകള്‍ എത്തുന്നത് മുടങ്ങിയിരുന്നു. മരുന്ന് ആംബുലന്‍സില്‍ കണ്ണൂരില്‍ നിന്ന് ചാലക്കുടിയില്‍ എത്തിച്ചു നല്‍കിയ നടന്‍ ടിനിടോമിനും മറ്റ് സുഹൃത്തുക്കള്‍ക്കും ജയേഷ് നന്ദി പറയുന്ന വീഡിയോ വൈറലായിരുന്നു.

 

OTHER SECTIONS