By Sooraj S.12 Jul, 2018
തിരുവനന്തപുരം: വാർത്തകൾ വളച്ചൊടിക്കാതെ സത്യസന്ധതയും മാധ്യമ ധർമ്മത്തിന്റെ മൂല്യവും ഉയർത്തിപ്പിടിച്ചുകൊണ്ട് കലാകൗമുദിയുടെ ദിനപ്പത്രത്തിന്റെ ആദ്യ കോപ്പി ഇന്ന് ഏജന്റുകൾക്ക് കൈമാറി. വെറും തുച്ഛമായ 6 രൂപ നിരക്കിലാണ് പത്രം വായനക്കാർക്ക് ലഭ്യമാകുന്നത്. 1975 മുതലാണ് കലാകൗമുദി പബ്ലിക്കേഷൻസ് ആരംഭിച്ചത്. കലാകൗമുദി ആശ്ചപ്പതിപ്പ്,വെള്ളിനക്ഷത്രം,ആയുരാരോഗ്യം,ഭവനം,മുഹൂർത്തം,സ്നേഹിത എന്നീ മാസികകൾ വിതരണം ചെയ്യുന്നത് കലാകൗമുദി പബ്ലിക്കേഷൻസ് ആണ്. ന്യൂസ് പേപ്പർ ഏജന്റുമാരുമായി ബന്ധപ്പെട്ടാൽ വായനക്കാർക്ക് കലാകൗമുദി ദിനപ്പത്രം ലഭ്യമാകും. കലാകൗമുദി ദിനപ്പത്രത്തിന്റെ ആദ്യ കോപ്പി ചിറയിൻകീഴ് എ.സമ്പത്ത് എം പി ശബരിനാഥ് എം.എൽ.എ എന്നിവർ വായിച്ചു. കലാകൗമുദിയുടെ ചീഫ് എഡിറ്റർ എം എസ് മണിയും എഡിറ്റർ സുകുമാരൻ മണിയുമാണ്.