പാരമ്പര്യപുണ്യത്തിന്റെ തുടര്‍ച്ചയാണ് കലാകൗമുദിയെന്ന് മന്ത്രി ജെ.മെഴ്‌സിക്കുട്ടിഅമ്മ

By Online Desk.05 10 2018

imran-azhar


കൊല്ലം. സി.വി.കുഞ്ഞിരാമന്റെയും സി.കേശവന്റെയും പത്രാധിപര്‍ കെ. സുകുമാരന്റെയും പാരമ്പര്യത്തിന്റെ അഭിമാനപൂര്‍വമായ പിന്‍തുടര്‍ച്ചയുടെ പാതയിലെ മറ്റൊരു നാഴികക്കല്ലാണ് കലാകൗമുദി ദിനപത്രമെന്ന് മന്ത്രി ജെ.മെഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. കലാകൗമുദി ദിനപത്രം കൊല്ലം ബ്യൂറോയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്‌കാരത്തിലും വികസനത്തിലും രാഷ്ര്ടീയത്തിലുമെല്ലാം കൊല്ലത്തിന്റെ തനതായ പ്രത്യേകതകളെ നിഷ്പക്ഷമായി ഉള്‍ക്കൊണ്ടുകൊണ്ട് മുന്‍പന്തിയില്‍ പ്രവര്‍ത്തിക്കാന്‍ കലാകൗമുദിക്കു മാത്രമേ കഴിയുകയുള്ളു. ദിനപത്രമെന്ന നിലയിലുള്ള ഓരോ ചുവടു വയ്പിലും സാംസ്‌കാരിക കേരളത്തിന്റെ പിന്തുണ കലാകൗമുദിക്ക് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

 

കേവലം ദിനപത്രമെന്നതിനപ്പുറം ഓരോരുത്തരുടേയും ജീവിതത്തിന്റെ തന്നെ അവിഭാജ്യ ഭാഗമായി മാറാന്‍ കലാകൗമുദിക്ക് കഴിയട്ടെയെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ.ബിന്ദുകൃഷ്ണ പറഞ്ഞു. കലാകൗമുദി ഡയറക്ടര്‍ ഡോ.കസ്തൂരിബായി, കലാകൗമുദി മാനേജിംഗ് ഡയറക്ടര്‍ സുകുമാരന്‍മണി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി, കവയിത്രി ബൃന്ദ, ബി.ഡി.ജെ.എസ്. ജില്ലാ നേതാവും വ്യവസായ പ്രമുഖനുമായ ആക്കാവിള സതീഖ്, കൊല്ലം ജില്ല ജയില്‍ സൂപ്രണ്ട് ചന്ദ്രബാബു, ഡി.സി.സി. ജനറല്‍ സെക്രട്ടറി എന്‍.ഉണ്ണികൃഷ്ണന്‍, കലാകൗമുദി ജനറല്‍ മാനേജര്‍ പി.സി.ഹരീഷ്, കൊല്ലം യൂണിറ്റ് ചീഫ് എസ്.അനിഷ്, ബ്യൂറോ കോ–ഓഡിനേറ്റര്‍ ഇ.എന്‍. ഗോപാലകൃഷ്ണന്‍, സര്‍ക്കുലേഷന്‍ മാനേജര്‍ എ.സുനില്‍കുമാര്‍, എ സി എം ജിജു, മാര്‍ക്കറ്റിംഗ് മാനേജര്‍ എസ്.ബിജു, ലേഖകന്‍ സുധി വേളമാനൂര്‍, ഫോട്ടോ ഗ്രാഫര്‍ ജെ.നാസിം തുടങ്ങിയവര്‍ പങ്കെടുത്തു.

OTHER SECTIONS