അഭിനയ പ്രതിഭ ക്രിസ്റ്റഫർ പ്ലംമെർ വിട പറഞ്ഞു

By aswany.06 02 2021

imran-azhar

 

 

"സൗണ്ട് ഓഫ് മ്യൂസിക്" എന്ന സിനിമയിലൂടെ പ്രശസ്തനായ കനേഡിയൻ താരം ക്രിസ്റ്റഫർ പ്ലംമെർ അന്തരിച്ചു. കാനഡയിൽ ജനിച്ച പ്ലംമെർക്ക് ഓസ്കാർ ഉൾപ്പടെ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട് .

 

7 പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ ' സൗണ്ട് ഓഫ് മ്യൂസിക്നു ' പുറമെ " ഓൾ ദി മണി ഇൻ ദി വേൾഡ് " , " ദി ലാസ്‌റ് സ്റ്റേഷൻ " തുടങ്ങി നിരവധി ശ്രദ്ധേയ സിനിമയിൽ അഭിനയിച്ചു. 1923 ഡിസംബർ 3 ടൊറോന്റോയിൽ ആയിരിന്നു പ്ലംമെറിന്റെ ജനനം.

 

ബി ബി സി യുടെ "ഹാംലെറ് അറ്റ് എൽസിനോറിലൂടെ എമ്മി അവാർഡ് അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ നൂറോളം ടെലിവിഷൻ ഷോകളിലും പ്ലംമെർ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

OTHER SECTIONS