കളമശ്ശേരി മെഡിക്കല്‍ കോളജില്‍ മൃതദേഹം പുഴുവരിച്ച സംഭവം; പരാതിയുമായി ബന്ധുക്കള്‍

By Vidyalekshmi.18 09 2021

imran-azhar

 

കളമശ്ശേരി: കോവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹം പുഴുവരിച്ചതായി കണ്ടെത്തി.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച 85കാരന്റെ മൃതദേഹമാണ് പുഴുവരിച്ച നിലയില്‍ ബന്ധുക്കള്‍ക്ക് കൈമാറിയത്.ഈ മാസം 14ന് രാത്രിയാണ് കുഞ്ഞുമോന്‍ മരിച്ച വിവരം അറിയിച്ചതെന്നും കുടുംബം പറഞ്ഞു.കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരെ പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തി.


എന്നാൽ 15-ന് സംസ്‌കാര ചടങ്ങുകള്‍ക്കായി ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു. മൃതദേഹം പുഴുവരിച്ചതായി ശ്മശാനം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് ഇക്കാര്യം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

 

പെരുമ്പാവൂര്‍ സ്വദേശി 85കാരനായ കുഞ്ഞുമോന്റെ മക്കള്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. എന്നാല്‍ കുടുംബത്തിന്റെ ആരോപണങ്ങള്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ നിഷേധിച്ചു.

 

സംഭവത്തില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും മരണവിവരം കുറച്ച് ദിവസങ്ങള്‍ മറച്ചുവെച്ച ശേഷമാണ് മക്കളെ അറിയിച്ചതെന്നുമാണ് ആരോപണം.

 

OTHER SECTIONS