കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

By anju.23 04 2019

imran-azhar


കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച കേസില്‍ ഇന്ന് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഏഴായി. വിഷ്ണു, ഗിരിലാല്‍ എന്നീ ബസ്ജീവനക്കാരെയാണ് മരട് പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.

 

ജയേഷ്, രാജേഷ്, ജിതിന്‍, അന്‍വറുദ്ദീന്‍, കുമാര്‍ എന്നിവരാണ് നേരത്തെ അറസ്റ്റിലായവര്‍. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ബസ്സിനകത്ത് നടന്ന അക്രമ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബസിന്റെ പെര്‍മിറ്റ് ഇന്നലെ തന്നെ റദ്ദാക്കിയിരുന്നു.

 

ഞായറാഴ്ച ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ബസ് വൈകിയതിനെത്തുടര്‍ന്ന് ബദല്‍ സംവിധാനം ആവശ്യപ്പെട്ട് തര്‍ക്കിച്ച യാത്രക്കാരെ വൈറ്റിലയില്‍ വെച്ച് ബസ് ജീവനക്കാര്‍ മര്‍ദിക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മരട് പൊലീസാണ് കേസെടുത്തത്.

 

OTHER SECTIONS