യാത്രക്കാരെ മർദിച്ച സംഭവം: കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കി

By Sooraj Surendran .25 06 2019

imran-azhar

 

 

തൃശൂർ: യാത്രക്കാരെ ബസ് ജീവനക്കാർ മർദിച്ച സംഭവത്തിൽ കല്ലട ബസിന്റെ പെർമിറ്റ് താത്കാലികമായി റദ്ദാക്കി. ഒരു വർഷത്തേക്കാണ് പെർമിറ്റ് റദ്ദാക്കിയത്. തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്കു പോകുകയായിരുന്ന കല്ലട ബസിൽ നിന്ന് മൂന്ന് യാത്രക്കാരെ ക്രൂരമായി മർദിച്ച് ഇറക്കിവിട്ട സംഭവത്തിൽ മരട് പോലീസ് കേസെടുത്തിരുന്നു. ഈ സംഭവത്തിന് ശേഷം നിരവധി പരാതികൾ കല്ലട ബുസിനെതിരെ ഉണ്ടായി. ഇന്ന് കളക്ടറേറ്റിൽ ചേർന്ന റോഡ് ട്രാഫിക് അഥോറിറ്റി യോഗത്തിലാണ് കല്ലട ബസിന്റെ പെർമിറ്റ് ഒരു വർഷത്തേക്ക് റദ്ദാക്കാൻ തീരുമാനമുണ്ടായത്. കെ.എൽ.45 എച്ച് 6132 എന്ന ബസിന്റെ പെർമിറ്റാണ് ഒരു വർഷത്തേക്ക് റദ്ദാക്കിയത്. ഹൈക്കോടതിയിൽ കേസ് നടക്കുന്നതിനാൽ കീഴ്തലങ്ങളിലെ നടപടികളെയും കല്ലടയുടെ അഭിഭാഷകൻ ചോദ്യം െചയ്തിരുന്നു. കല്ലട ബസ് ഉടമ കല്ലട സുരേഷിന് പകരം അഭിഭാഷകനാണ് യോഗത്തിൽ പങ്കെടുത്തത്.

OTHER SECTIONS